നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കടകളിലേക്ക് പാഞ്ഞുകയറി
അമ്പലത്തറ മൂന്നാംമൈലിലാണ് സംഭവം

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കടകളിലേക്ക് പാഞ്ഞുകയറി. ചൊവ്വാഴ്ച രാത്രി 9.45 മണിയോടെ അമ്പലത്തറ മൂന്നാംമൈലിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ റോഡരികിലുണ്ടായിരുന്ന രണ്ട് പെട്ടിക്കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കാര്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ മൂന്നാംമൈലിലെ കുമാരന്റെയും മറ്റൊരാളുടെയും പെട്ടിക്കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അമ്പലത്തറ സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്.
Next Story