പുല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു
വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ബോണറ്റില്‍ തീ പടരുകയായിരുന്നു

പുല്ലൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകിട്ട് പുല്ലൂരിലാണ് സംഭവം. പുല്ലൂര്‍ തട്ടുമ്മലിലെ ശ്യാം ജിത്തിന്റെ കാറിനാണ് തീ പിടിച്ചത്. ശ്യാം ജിത്ത് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. തട്ടുമ്മലിലേക്ക് പോകാന്‍ കാര്‍ പുല്ലൂര്‍ അടിപ്പാതയിലേക്ക് തിരിക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ബോണറ്റില്‍ തീ പടരുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ശ്യാം ജിത്ത് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുകയും നാട്ടുകാരുടെ സഹായത്തോടെ കാര്‍ അടിപ്പാതയ്ക്ക് പുറത്തെത്തിക്കുകയും ചെയ്തു.
ഇതിനിടെ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. മഴയുണ്ടായിരുന്നതിനാല്‍ കാറിലെ തീ താനെ അണഞ്ഞു. ഫയര്‍ ഫോഴ്സ് എത്തി ബോണറ്റ് തുറന്നപ്പോള്‍ പുക ഉയരുന്നുണ്ടായിരുന്നു. വെള്ളം ഉപയോഗിച്ച് പുക അണച്ചു. അപ്പോഴേക്കും ബോണറ്റിനകത്തെ യന്ത്രസാമഗ്രികളും വയറുകളും പൂര്‍ണമായും കത്തിയിരുന്നു.