വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു

മഡിയനിലെ കാര്‍ ടെക് സ്റ്റിക്കര്‍ ഷോപ്പുടമ അമ്പലത്തറ മൂന്നാം മൈലിലെ അമീറുല്‍ ഫൈസിയാണ് മരിച്ചത്.

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. മഡിയനിലെ കാര്‍ ടെക് സ്റ്റിക്കര്‍ ഷോപ്പുടമ അമ്പലത്തറ മൂന്നാം മൈലിലെ അമീറുല്‍ ഫൈസി (42)യാണ് മരിച്ചത്. മഡിയനിലാണ് താമസം.

കുഴഞ്ഞുവീണ ഉടനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ആയിഷ.

Related Articles
Next Story
Share it