പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍
പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രന്‍ ആണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവര്‍ പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രന്‍ (30)ആണ് അറസ്റ്റിലായത്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ്, ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ബേക്കല്‍ പൊലീസ് പരിധിയിലെ ഹോട്ടല്‍ മുറിയിലാണ് സംഭവം. പ്രതിയെ പൊലീസ് ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്ലസ്ടുവിന് പഠിച്ചിരുന്ന 17 കാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകുന്ന സമയത്ത് ബസില്‍ വച്ച് പരിചയപ്പെടുകയും പ്രണയം നടിച്ച് 2024ല്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. നഗ്ന ചിത്രം പകര്‍ത്തുകയും ചെയ്തു. ഇത് കാട്ടി പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോക്സോ, ബലാല്‍സംഗം, ഐടി ആക്ട് ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം വെളിവായത്.