സ്വകാര്യബസ് കണ്ടക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍ തുരുത്തിയിലെ ചിത്രയുടെ മകന്‍ എം രാഹുല്‍ ആണ് മരിച്ചത്.

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കണ്ടക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തുരുത്തിയിലെ ചിത്രയുടെ മകന്‍ എം രാഹുല്‍ (27) ആണ് മരിച്ചത്. ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രിഡ് ജിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് - പയ്യന്നൂര്‍ റൂട്ടിലോടുന്ന തിരുവാതിര ബസ് കണ്ടക്ടറാണ്.

ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it