കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കവര്‍ച്ച ചെയ്തു

നോര്‍ത്ത് കോട്ടച്ചേരിയിലെ എം നിധിന്‍ കുമാറിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കവര്‍ന്നത്.

കാഞ്ഞങ്ങാട്: റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കവര്‍ച്ച ചെയ്തു. നോര്‍ത്ത് കോട്ടച്ചേരിയിലെ എം നിധിന്‍ കുമാറിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റിന് സമീപം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നിധിന്‍ ബുള്ളറ്റ് നിര്‍ത്തിയിട്ടതായിരുന്നു.

തിരിച്ചുവന്നപ്പോഴാണ് മോഷണം പോയതായി വ്യക്തമായത്. നിധിന്റെ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it