പൊലീസിനെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയവെ സെല്ലില്‍ വച്ചും ഉദ്യോഗസ്ഥര്‍ക്ക് നേരെ സഹോദരങ്ങളുടെ ആക്രമണം

സംഭവത്തില്‍ പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപ് എന്നിവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സഹോദരങ്ങള്‍ ജില്ലാ ആസ്പത്രി സെല്ലിലും പൊലീസിനെ ആക്രമിച്ചു. പൊലീസ് കാവലില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങള്‍ സെല്ലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നത് തടയാന്‍ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമം ഉണ്ടായത്.

പ്രിസണ്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള സിവില്‍ പൊലീസ് ഓഫീസറും ബന്തടുക്ക സ്വദേശിയുമായ ടി.കെ പ്രശാന്തിനെയാണ് ഇരുവരും ചേര്‍ന്ന് തള്ളിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപ് എന്നിവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ 11:45 നാണ് സംഭവം. കഴിഞ്ഞ ദിവസം ശിവപുരത്ത് വച്ച് രാജപുരം എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇരുവരും.

Related Articles
Next Story
Share it