അതിഥി തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുഴിയില്‍ കണ്ടെത്തി
ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ കുട്ടികള്‍ വന്നു നോക്കിയപ്പോഴാണ് ആഴമുള്ള കുഴിയില്‍ മൃതദേഹം കണ്ടത്

പെരിയ: അതിഥി തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുഴിയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ പെരിയ നവോദയ നഗറില്‍ നിര്‍മാണത്തിലുള്ള പെട്രോള്‍ പമ്പിന് സമീപം ടാങ്ക് സ്ഥാപിക്കാനെടുത്ത കുഴിയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ കുട്ടികള്‍ വന്നു നോക്കിയപ്പോഴാണ് ആഴമുള്ള കുഴിയില്‍ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ഇതുവരെയും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story