വിവാഹ വാഗ്ദാനം നല്‍കി ബേക്കല്‍ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 54കാരിയുടെ പരാതിയില്‍ പട്ടാമ്പിയിലെ ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്

ബേക്കല്‍ : വിവാഹ വാഗ്ദാനം നല്‍കി ബേക്കല്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിക്കെതിരെ കേസ്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 54കാരിയുടെ പരാതിയില്‍ പട്ടാമ്പിയിലെ ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെഫീഖ് അടുപ്പം സ്ഥാപിച്ച് വീട്ടമ്മയെ ഗുരുവായൂരിലേക്ക് കൊണ്ടുപോകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്. വീട്ടമ്മ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പീഡനം നടന്നത് ഗുരുവായൂരിലായതിനാല്‍ കേസ് അവിടുത്തെ പൊലീസിന് കൈമാറി.
Next Story

