ബേഡകം സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അജ് മാനിലെത്തിയത് 3 മാസം മുമ്പ്

ബേഡകം: ബേഡകം സ്വദേശിയായ യുവാവ് ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേഡകം വലിയപാറയിലെ ഗോവിന്ദന്റെയും ആശാവര്‍ക്കര്‍ രജിതയുടെയും മകന്‍ അമല്‍(23) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് അമല്‍ ഒരു കമ്പനിയില്‍ ജോലിക്കുള്ള വിസ ലഭിച്ച് അജ്മാനിലേക്ക് പോയത്.
കഴിഞ്ഞ ദിവസം അമല്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആര്യയാണ് അമലിന്റെ സഹോദരി.
Next Story