ബട്ടത്തൂരിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; 5 പേര്‍ അറസ്റ്റില്‍
ഇവിടെ നിന്നും 31,000 രൂപയും പിടികൂടി

പെരിയാട്ടടുക്കം: ബട്ടത്തൂരിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പള്ളിക്കരയിലെ ഹനീഫ(54), മയിലാട്ടിയിലെ രാമചന്ദ്ര(44), മാണിക്കോത്തെ എം.സി ശശീന്ദ്രന്‍(56), കറന്തക്കാട്ടെ ദിനേശ(25), പള്ളിപ്പുഴയിലെ പി ഇല്യാസ്(45) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബട്ടത്തൂരിലെ കാര്‍ ഷോറൂമിന് സമീപം പൊതുസ്ഥലത്ത് ചീട്ടുകളിക്കുമ്പോഴാണ് അഞ്ചുപേര്‍ പൊലീസ് പിടിയിലായത്. മറ്റ് അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവിടെ നിന്നും 31,000 രൂപയും പിടികൂടി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാജന്‍, ഡ്രൈവര്‍ സി.പി.ഒ സക്കറിയ, സി.പി.ഒ ബിനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story