ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന്റെ ജനല്‍ഗ്ലാസ് തകര്‍ത്ത് കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍
കാലിച്ചാനടുക്കം അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സഹകരണസംഘം ഓഫീസിന്റെ ജനല്‍ഗ്ലാസ് കല്ലുകൊണ്ട് തകര്‍ത്ത് സ്ഥാപനത്തിനകത്ത് സൂക്ഷിച്ച പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
Next Story