അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം

പൊള്ളക്കടയിലെ പിസി ബാലന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ചക്ക് ശ്രമം. പൊള്ളക്കടയിലെ പിസി ബാലന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. കഴിഞ്ഞ മാസം 25ന് ബാലനും കുടുംബവും വീട് പൂട്ടി പോയതായിരുന്നു. ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി.

പരിശോധിച്ചപ്പോള്‍ വീട്ടിനകത്ത് നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ബാലന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it