ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പരപ്പ കൂരാംകുണ്ടില്‍ പി.വി. മധുവിനെയാണ് വധിക്കാന്‍ ശ്രമം നടന്നത്

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം എന്ന് പരാതി. പരപ്പ കൂരാംകുണ്ടില്‍ പി.വി. മധുവിനെ(48)യാണ് വധിക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് ചെമ്പന്‍ചേരിയിലെ എം.സുനിലിനെ(39) അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ചെമ്പന്‍ചേരിയില്‍ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ആളുകളെ കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ സുനില്‍ ചെമ്പന്‍ചേരി റോഡില്‍ കല്ലുവച്ച് തടയുകയും മധുവിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. വീണ്ടും ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയില്ലായിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നുവെന്നും മധുവിന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it