വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിന്തളത്തും കാഞ്ഞങ്ങാട്ടും കേസ്

പരാതി നല്‍കിയത് ജീവനക്കാര്‍

കാഞ്ഞങ്ങാട്: വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കരിന്തളത്തും കാഞ്ഞങ്ങാട്ടും കേസ്. കരിന്തളം സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

സെക്രട്ടറി വി. മധുസൂദനന്റെ പരാതിയില്‍ കൊല്ലംപാറയിലെ വി. രമ്യ, കരിന്തളത്തെ ഷിജിത്ത്, രതികല എന്നിവര്‍ക്കെതിരെയാണ് കേസ്. 26.400 ഗ്രാം വ്യാജ സ്വര്‍ണം നല്‍കി ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡില്‍ നിന്നും 65,726 രൂപയാണ് വ്യാജ സ്വര്‍ണം പണയം വച്ച് തട്ടിയെടുത്തത്. സംഭവത്തില്‍ കൊളവയലിലെ നൗഷാദിനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരി എം. മഞ്ജുളയുടെ പരാതിയിലാണ് കേസ്. 11.9 ഗ്രാം മുക്കുപണ്ടം പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്.

Related Articles
Next Story
Share it