അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചിത്ര-ശില്‍പ്പ കലാകാരന്‍ മരിച്ചു
പുതുക്കൈ മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന്‍ എം വി മധുവാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചിത്ര-ശില്‍പ്പ കലാകാരന്‍ മരിച്ചു. പുതുക്കൈ മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന്‍ എം വി മധു (55)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് മധുവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഉണ്ണിമായ, കൃഷ്ണ പ്രിയ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശശിധരന്‍, രാജു, സന്തോഷ്, ലത, പരേതനായ വിജയന്‍.
Next Story