നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 3ാം നിലയില്‍ നിന്നും വീണു; അലൂമിനിയം ഫാബ്രിക്കേഷന്‍ ഉടമയ്ക്ക് ഗുരുതരം

വെള്ളിക്കോത്ത് പെരളത്തെ റോയി ഏഴുപ്ലാക്കലിനാണ് പരിക്കേറ്റത്

കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണ് അലൂമിനിയം ഫാബ്രിക്കേഷന്‍ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിക്കോത്ത് പെരളത്തെ റോയി ഏഴുപ്ലാക്ക(48) ലിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം മാവുങ്കാല്‍ മൂലക്കണ്ടത്താണ് സംഭവം. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നാണ് റോയി വീണത്. മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് റോയി കെട്ടിടത്തില്‍ നിന്നും താഴെ വീണത്.

റോയിയെ മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോയിയെ അപകടപ്പെടുത്തിയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. റോയിക്ക് മഡിയനില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കടയുണ്ട്. മൂലക്കണ്ടത്ത് സ്വന്തം ഷോപ്പ് തുടങ്ങാനാണ് മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്.

Related Articles
Next Story
Share it