പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 72കാരന്‍ അറസ്റ്റില്‍
കരിന്തളം കാലിച്ചാമരത്തെ വരയില്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 72കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിന്തളം കാലിച്ചാമരത്തെ വരയില്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി തോമസ് തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
രക്ഷിതാക്കള്‍ പെണ്‍കുട്ടിയേയും കൂട്ടി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വെള്ളരിക്കുണ്ട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും സംഭവം നടന്നത് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.
Next Story