പോക്സോ കേസില്‍ പ്രതിയായ 53 കാരന് അഞ്ചുവര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊ സ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി

കാഞ്ഞങ്ങാട്: പോക്സോ കേസില്‍ പ്രതിയായ 53 കാരനെ കോടതി അഞ്ചുവര്‍ഷം തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ആവി കണ്ടംകടവിലെ ഹൈദരലിയെയാണ് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു.
2023 ഡിസംബര്‍ മാസം കാഞ്ഞങ്ങാട്ടെ ഒരു ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഹൈദരലി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ സുഭാഷ് ബാബുവാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story