മുത്തശ്ശി ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മലയോരം
കമ്പല്ലൂരിലെ ഉപ്പൂട്ടി സാജന്‍ - നിക് സി ദമ്പതികളുടെ മകള്‍ സെലിന്‍ മേരി ആണ് മരിച്ചത്.

കാഞ്ഞങ്ങാട്: മുത്തശ്ശി ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മലയോര ഹൈവേയില്‍ ചിറ്റാരിക്കാല്‍ കാറ്റാം കവലയിലാണ് അപകടം. കമ്പല്ലൂരിലെ ഉപ്പൂട്ടി സാജന്‍ - നിക് സി ദമ്പതികളുടെ മകള്‍ സെലിന്‍ മേരി ആണ് മരിച്ചത്.
നിക് സിയുടെ മാതാവ് രാജി ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം സംഭവിച്ചത്. സെലീന്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഓടിയെത്തിയ പ്രദേശവാസികള്‍ രാജിയെയും നിക് സിയെയും സാരമായ പരിക്കുകളോടെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സെലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കമ്പല്ലൂരില്‍ താമസിക്കുന്ന നിക് സിയെയും മകളെയും രാജി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം. സെലിന്റെ അപ്രതീക്ഷിതമായ മരണം മലയോരത്തെ ദുഃഖ സാന്ദ്രമാക്കി.