ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ അറസ്റ്റില്‍
2200 ഓളം പാക്കറ്റ് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ലോറിയില്‍ കടത്തുകയായിരുന്ന വിവിധ കമ്പനികളുടെ പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെയാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോയ ലോറിയില്‍ നിന്ന് ചന്തേര പൊലീസ് പാന്‍ മസാല ശേഖരം പിടിച്ചെടുത്തത്.
മധൂര്‍ ഉളിയത്തടുക്കയിലെ എ. വൈ സമീര്‍(40), ആരിക്കാടിയിലെ ബി.സിദ്ദിഖ് (38) എന്നിവരെയാണ് എസ്.ഐ എന്‍ കെ സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 2200 ഓളം പാക്കറ്റ് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കോഴിക്കോട്ട് എത്തിയാല്‍ ആവശ്യക്കാരെത്തി സാധനങ്ങള്‍ കൊണ്ടുപോകുമെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. കാസര്‍കോട്ടേക്ക് മംഗളൂരുവില്‍ നിന്ന് ലോറിയിലാണ് സാധനങ്ങള്‍ കൈമാറിയതെന്നും ഇവര്‍ പറഞ്ഞു.