സ്‌കൂട്ടറില്‍ കടത്തിയ 1.923 കിലോ ഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

നീലേശ്വരം കരുവാച്ചേരിയില്‍ നിന്നാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കടത്തിയ 1.923 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക് സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര എ.എല്‍.പി സ്‌കൂളിന് സമീപത്തെ എ. നവിത്ത്(31), കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ എച്ച്.എ അശ്വത് കുമാര്‍(28) എന്നിവരെയാണ് നീലേശ്വരം റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നീലേശ്വരം എക് സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം കരുവാച്ചേരിയില്‍ നിന്നാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.കഞ്ചാവും പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 60 ആര്‍ 9677 നമ്പര്‍ ആക്ടീവ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

അസി. ഗ്രേഡ് ഇന്‍സ്പെക്ടര്‍ പി.രാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.എം പ്രസാദ്, കെ.വി പ്രജിത് കുമാര്‍, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ വി ബാബു, കെ ദിനൂപ്, എ.കെ നസറുദ്ദീന്‍, പി ശൈലേഷ് കുമാര്‍, വി മഞ്ജുനാഥ്, വനിതാ സിവില്‍ ഓഫീസര്‍ പി.കെ ലീമ, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ പി. രാജീവന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it