ഇരിയയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ എറണാകുളത്ത് കണ്ടെത്തി
പള്ളിക്ക് സമീപത്തെ 17 കാരനെ ഈ മാസം 18 മുതലാണ് കാണാതായത്

കാഞ്ഞങ്ങാട്: ഇരിയയില്‍ നിന്നും കാണാതായ 17 കാരനെ എറണാകുളത്ത് കണ്ടെത്തി. പള്ളിക്ക് സമീപത്തെ 17 കാരനെ ഈ മാസം 18 മുതലാണ് കാണാതായത്. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മുതലാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച എറണാകുളത്ത് കണ്ടെത്തിയത്.
പിങ്ക് പൊലീസാണ് സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വൈകുന്നേരം കാഞ്ഞങ്ങാട്ടെത്തിച്ചു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
Next Story