15കാരനെ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചു; എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം

തൈക്കടപ്പുറം സ്വദേശികളായ മൂന്നുപേര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 7 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിയോട് സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. വഴങ്ങാതിരുന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ചെയ്തതായും പരാതിയില്‍ പറയുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 15കാരനും തൈക്കടപ്പുറം സ്വദേശിയുമായ വിദ്യാര്‍ത്ഥിയോടാണ് സിഗരറ്റ് വലിക്കാന്‍ ആവശ്യപ്പെട്ടത്.

പള്ളിയുടെ അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15കാരന്റെ പരാതിയില്‍ തൈക്കടപ്പുറം സ്വദേശികളായ മൂന്നുപേര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it