സൈക്കിളില്‍ പിക്കപ്പ് വാഹനമിടിച്ച് 11കാരന് പരിക്ക്
കമ്മാടം മൂലപ്പാറയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഫസല്‍ അഹമ്മദിനാണ് പരിക്കേറ്റത്

കാഞ്ഞങ്ങാട് : സൈക്കിളില്‍ പിക്കപ്പ് വാഹനമിടിച്ച് 11കാരന് പരിക്കേറ്റു. കമ്മാടം മൂലപ്പാറയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഫസല്‍ അഹമ്മദിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് കമ്മാടം മൂലപ്പാറ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഫസല്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കമ്മാടം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ കുട്ടി ആസ്പത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ സെമീറിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Next Story