10 വയസുകാരി കളിക്കുന്നതിനിടെ സ്വര്‍ണ്ണമാല വീട്ടുമുറ്റത്ത് വീണു; മാലയുമായി 2 സ്ത്രീകള്‍ സ്ഥലം വിട്ടു

സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസ്

ബേക്കല്‍: പത്തുവയസുകാരി കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് വീണ ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ മാല എടുത്ത് സ്ത്രീകള്‍ കടന്നുകളഞ്ഞതായി പരാതി. ഈ സമയം അവിടെയെത്തിയ രണ്ട് സ്ത്രീകള്‍ മാലയുമായി കടന്നുകളഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ പള്ളിക്കര പള്ളിപ്പുഴയിലാണ് സംഭവം. പള്ളിപ്പുഴയിലെ അസീസിന്റെ മകള്‍ പത്തുവയസുകാരി ആഫിയ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സ്വര്‍ണ്ണമാല വീട്ടുമുറ്റത്ത് ഊരിവീണത്.

10 വയസുകാരി കളിക്കുന്നതിനിടെ സ്വര്‍ണ്ണമാല വീട്ടുമുറ്റത്ത് വീണു; മാലയുമായി 2 സ്ത്രീകള്‍ സ്ഥലം വിട്ടു

ഈ സമയത്ത് മുതിര്‍ന്നവര്‍ വീട്ടിലുണ്ടായിരുന്നില്ല. അതിനിടെ അവിടെ എത്തിയ രണ്ട് സ്ത്രീകള്‍ മാല പെറുക്കിയെടുത്ത് വേഗത്തില്‍ നടന്നുപോകുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ മാല കാണാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് വീട്ടിലെ സി.സി.ടി.വി ക്യാമറാ ദൃശ്യം പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ മാല പെറുക്കിയെടുത്ത് തിടുക്കത്തില്‍ നടന്നുപോകുന്നത് കണ്ടു. ഇവര്‍ക്കുവേണ്ടി പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it