തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എസ്.ഹരീഷിന്റെ മീശ എനന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്കിയ സംഭവത്തിലാണ് കെ.സുരേന്ദ്രന്റെ വിമര്‍ശനം. പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുരസ്കാര ദാനം എന്ന് സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഒരു വിഭാഗത്തെ അധിക്ഷേപിക്കാന്‍ എഴുതിയ നോവലാണത്. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്റെ അതേ പ്രതികാര മനോഭാവം തന്നെയാണ് ഈ വിഷയത്തിലും കണ്ടിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കാന്‍ പിണറായി വിജയന് കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിത്’ -സുരേന്ദ്രന് പറഞ്ഞു.
സാഹിത്യ അക്കാദമി സി.പി.എമ്മിന്റെ ഒരു ഉള്‍പ്പാര്‍ട്ടി സംഘടനയായി മാറിയിരിക്കുകയാണ്. അര്‍ബന്‍ നക്സലുകളേയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്ഥലമായി അക്കാദമി മാറിയെന്നും സുരേന്ദ്രന് പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവല്‍ വിഭാഗത്തിലാണ് ഹരീഷിന്റെ മീശ ഇടംപിടിച്ചത്. പുറത്തിറങ്ങിയ സമയത്ത് തന്നെ ഏറെ വിവാദമായ നോവലാണ് മീശ.