കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന് ആദര്‍ശാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഡാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കണമെന്നാണ് ആവശ്യം.
മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മക്കളെ തട്ടിക്കൊണ്ട് പോകാന്‍ കെ. സുധാകരന് ശ്രമിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക്പോര് തുടരുകയാണ്. കെപിസിസി അധ്യക്ഷനായ ശേഷം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമര്‍ശത്തോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്.