കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന് ഇ ശ്രീധരന്. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പുകള്‍ വിവരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിക്കുയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റും. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. കേരളത്തില്‍ വന്‍ വികസനം സാധ്യമാക്കും. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന് പറഞ്ഞു.
തിരുവനന്തപുരത്ത് ശ്രീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. എന്നാല്‍ മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്.