തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നു. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച മൂന്ന് മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
രാവിലെ എട്ടു മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചനാ പണിമുടക്ക്. പണിമുടക്കില്‍ നിന്ന് അത്യാഹിത, അടിയന്തര ചികിത്സാ വിഭാഗങ്ങളും കോവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ പറയുന്നു.
എന്നാല്‍ ഇതുവരെ അലവന്‍സ് പരിഷ്കരണത്തോടെ മ്പളക്കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ ആരേപിക്കുന്നു. ഇനിയും ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.