തിരുവനന്തപുരം: ചൊവ്വാഴ്ചയും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ പെട്രോള്‍ വില നൂറിലേക്കെത്താന് അധികം താമസമുണ്ടാകില്ല.
ഫെബ്രുവരി മാസത്തില്‍ മാത്രം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയും ഡീസലിന് 84 രൂപ 11 പൈസയും കൂടിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി വര്‍ധിച്ചു. ജനങ്ങളെകടുത്ത ദുരിതത്തിലാഴ്ത്തുന്ന രീതിയിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കടുത്ത ബാധ്യതയുണ്ടാക്കുന്ന തരത്തില്‍ പാചക വാതക വിലയും വര്‍ധിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപയാണ് വര്‍ധിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.