കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേര് തീപൊള്ളലേറ്റ് ആസ്പത്രിയില്‍. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്.
തീയണച്ച ശേഷം നാല് പേരെയും നാട്ടുകാര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതാണെന്നാണ് സംശയിക്കുന്നത്.