പൊയ്നാച്ചി: ഗ്യാസ് അടുപ്പില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ പ്രതിശ്രുത വധു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പൊയ്നാച്ചി അടുക്കത്ത്ബയല്‍ കലാനിലയത്തില്‍ കെ. രത്നാകരന് നായരുടെയും പി. പുഷ്പയുടെയും മകള്‍ രശ്മി(23)യാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ബോവിക്കാനം ബേര്‍ക്കയില്‍ അമ്മാവന്റെ വീട്ടില്‍ ഗ്യാസ് അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെ രശ്മിയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രശ്മിയെ പിന്നീട് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. പൊയ്നാച്ചിയിലെ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു രശ്മി. ഈ മാസം രശ്മിയുടെ വിവാഹം നടക്കേണ്ടതായിരുന്നു. സഹോദരി: രഞ്ജിത.