ആ വിലവിവര പട്ടിക വിശ്വസിച്ചോ? ഹോട്ടലുകളില്‍ വില കൂട്ടിയോ? പ്രചരിക്കുന്ന പുതുക്കിയ വിലകളുടെ സത്യം എന്ത്
കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്റെ പേരിലാണ് വിലവിവര പട്ടിക തയ്യാറാക്കിയിട്ടുള്ളത്
കഴിഞ്ഞ രണ്ടാഴ്ചയായി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ബില്ല് എല്ലാവരിലും എത്തിക്കാണും. കേരളത്തിലെ ഹോട്ടലുകളിലെ പുതുക്കിയ വിലവിവരപ്പട്ടിക എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍. നവംബര്‍ 24 മുതല്‍ പുതുക്കിയ വില എന്ന പേരിലാണ് വ്യാപകമായി പ്രചരിക്കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്റെ പേരിലാണ് വിലവിവര പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അസോസിയേഷന്റെ പേരും മുദ്രയും പട്ടികയുടെ മുകളില്‍ ചേര്‍ത്തിട്ടുണ്ട്. ൃ എന്നാല്‍ വില നിര്‍ണയിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ചായ-14, കാപ്പി-15, ബ്രൂ കോഫി-30 , ഹോര്‍ലിക്‌സ്-30, ബൂസ്റ്റ്-30, കട്ടന്‍ ചായ-12, പത്തിരി-14, ബോണ്ട-14, പരിപ്പുവട- 14, പൊറോട്ട-15, മുട്ടക്കറി-40 എന്നിങ്ങനെ നീളുന്നതാണ് വ്യാജമായി നിര്‍മിച്ച വിലവിവര പട്ടിക.