മൊബൈല്‍ ടവറുകളുടെ പേരില്‍ തട്ടിപ്പ് വ്യാപകം; വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകളുടെ പേരില്‍ രാജ്യത്ത് തട്ടിപ്പ് വ്യാപകമാകുന്നു. തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ബി.എസ്.എന്‍.എല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെ പേരിലുള്ള തട്ടിപ്പാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ടവര്‍ സ്ഥാപിക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ബി.എസ്.എന്‍.എല്‍ ടവര്‍ ഓഫീസ് എന്ന വെബ്‌സൈറ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വെബ്‌സൈറ്റ് വ്യാജമാണെന്നും ബി.എസ്.എന്‍.എല്‍ ലുമായി ഇതിന് ബന്ധമില്ലെന്നും കേന്ദ്രം അറിയിച്ചു.മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു കൊണ്ട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ നോട്ടീസ് ആണ് മറ്റൊന്ന്. ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയിട്ടില്ലെന്നും വ്യാജമാണെന്നും ട്രായ് അറിയിച്ചു.