ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ ധനമന്ത്രി പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം

ദിവസേന വരുമാനം ലഭിക്കാന്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഒരു മാസത്തിനുള്ളില്‍ 15 ലക്ഷം രൂപ ക്രിപ്‌റ്റോ നിക്ഷേപത്തിലൂടെ സമ്പാദിച്ചെന്നും 21000 രൂപ മുതലാണ് നിക്ഷേപം ആരംഭിക്കുന്നതെന്നും ധനമന്ത്രി പറയുന്നുണ്ട്. എന്നാല്‍ വീഡിയോയെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിര്‍മിച്ച് ശബ്ദം നല്‍കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it