ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ബിഹാര്‍ സ്വദേശികളായ എട്ടുതൊഴിലാളികള്‍ മരിച്ചു. ഡൈനാമൈറ്റും ജെലാറ്റിനുമായി പോകുകയായിരുന്ന ലോറിയില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനുമുണ്ടാകുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ശിവമോഗയിലും ചിക്കമംഗളൂരിലെ വിവിധ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആറ് ജില്ലകളില്‍ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. രാത്രി ഉറങ്ങുകയായിരുന്നവരില് പലരും സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞെട്ടിയുണരുകയായിരുന്നു. ഭൂചലനമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. പലയിടങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുകയായിരുന്ന ലോറി സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ജന്മനാടാണ് ശിവമോഗ. അപകടത്തെ തുടര്‍ന്ന് അദ്ദേഹം അധികൃതരോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.