കാസര്‍കോട്: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയില്‍ നിന്നു മൂന്ന് സ്കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 38 സ്കൂളുകളില്‍ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 10 സ്കൂളുകളാണ് ആദ്യ റൗണ്ടില്‍ പങ്കെടുത്തത്. ഇതില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളില്‍ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടില്‍ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
മാര്‍ച്ച് 2ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഒന്നാം സമ്മാനാര്‍ഹമാകുന്ന സ്കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാര്‍ക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നല്‍കും. മറ്റു ഫൈനലിസ്റ്റുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.