രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 വിജയ ശതമാനം
സയന്‍സ് ഗ്രൂപ്പില്‍ ആണ് ഏറ്റവും കൂടുതല്‍ വിജയം 83.25

തിരുവനന്തപുരം: 2025 മാര്‍ച്ച് മാസം നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററിയില്‍ 28,587 പേരും.
പ്ലസ് ടു പരീക്ഷയില്‍ 77.81 ശതമാനമാണ് വിജയം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.
30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. വിജയശതമാനം കൂടുതല്‍ വയനാടും കുറവ് കാസര്‍കോട് ജില്ലയിലുമാണ്. 193 പേര്‍ ഫുള്‍ അ+ നേടിയിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മുതല്‍ www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ഫലം ലഭ്യമാകും.