യു കെയില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സാകാം; യോഗ്യത ജനറല്‍ നഴ്‌സിങ്

ജനറല്‍ നഴ്‌സിങ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അധികം പണം മുടക്കാതെ തന്നെ യുകെയില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സാകാം. ഒരു വര്‍ഷം കൊണ്ട് ബി.എസ്.സി ഓണേഴ്‌സ് ബിരുദം സ്വന്തമാക്കാനുള്ള കോഴ്‌സുകളാണ് ഉള്ളത്. കോഴ്‌സ് ഫീസ് ആയി 7500 പൗണ്ട് നല്‍കണം.
യു.കെയിലെ പബ്ലിക് യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി ഓഫ് സഫോക്കിന്റെ കീഴിലുള്ള കോളജുകളിലാണ് ഈ കോഴ്‌സുകള്‍ നല്‍കുന്നത്. ബി.എസ്.സി ഓണേഴ്‌സ് നഴ്‌സിങ് ടോപ് അപ്, ബി.എസ്.സി ഓണേഴ്‌സ് മിഡ് വൈഫറി പ്രൊഫഷണല്‍ ടോപ് അപ്, ബി.എസ്.സി ഓണേഴ്‌സ് എന്‍ഹാന്‍സ്ഡ് മെന്റല്‍ ഹെല്‍ത് നഴ്‌സിങ് ടോപ് അപ് എന്നീ കോഴ്‌സുകളാണ് ഉള്ളത്.
ഈ മൂന്നു കോഴ്‌സുകള്‍ പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സാകാനുള്ള പരീക്ഷ എഴുതാനുള്ള യോഗ്യത നേടാനാകും. ഇ ടോക് ഗ്ലോബല്‍ എജ്യുക്കേഷന്‍ എം.ഡിയും സി.ഇ.ഒയുമായ ടി.ആര്‍ ഉണ്ണി ആണ് ഇക്കാര്യം അറിയിച്ചത്. സിബിറ്റി എക്‌സാം, ഒ.എസ്.സി.ഇ എക്‌സാം (ഓസ്‌കീ) എന്നീ രണ്ട് പരീക്ഷകളാണ് ഉള്ളത്. ഈ പരീക്ഷകള്‍ വിജയിച്ചാല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സ് ആകാം.
മൊത്തം 70 സീറ്റുകളാണ് ഈ പ്രോഗ്രാമിനായി യൂണിവേഴ്‌സിറ്റി ഓഫ് സഫോക് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷം ദൈര്‍ഘ്യം വരുന്ന കോഴ്‌സ് ആണ് ഇത്. രണ്ടു വര്‍ഷം സ്റ്റേ ബാക്കും ലഭിക്കും. രജിസ്‌റ്റേര്‍ഡ് നഴ്‌സാകുന്നതിനുള്ള പരീക്ഷ പാസ്സാകുന്നത് വരെ നഴ്‌സിങ് അസിസ്റ്റന്റ് ആകാനുള്ള യോഗ്യത ഈ കോഴ്‌സുകള്‍ നല്‍കുന്നു.
അപേക്ഷിക്കുന്ന വിധം:
ഐ.ഇ.എല്‍.റ്റി.എസ് 6, 5.5 അല്ലെങ്കില്‍ ഒ.ഇ.റ്റി സ്‌കോര്‍ സി, അല്ലെങ്കില്‍ പി.റ്റി.ഇ 59 സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ബി.എസ്.സി ഓണേഴ്‌സ് മിഡ് വൈഫറി പ്രൊഫഷണല്‍ ടോപ് അപ്, ബി.എസ്.സി ഓണേഴ്‌സ് എന്‍ഹാന്‍സ്ഡ് മെന്റല്‍ ഹെല്‍ത് നഴ്‌സിങ് ടോപ് അപ് കോഴ്‌സുകള്‍ എന്നിവ ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുക്കാം. സ്റ്റേബാക്ക് ഉള്‍പ്പെടുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഓസ്‌കീ പരീക്ഷ എഴുതി രജിസ്‌റ്റേര്‍ഡ് നഴ്‌സാകാന്‍ കഴിയും.
ഈ കോഴ്‌സുകള്‍ക്കൊപ്പം യു.കെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം എന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ജീവിതച്ചെലവിനുമുള്ള പണം കണ്ടെത്താനുമാകും. നഴ്‌സിങ് മേഖലയില്‍ പാര്‍ട്ട് ടൈം ചെയ്യുന്നവര്‍ക്ക് അത് വര്‍ക് എക്‌സ്പീരിയന്‍സായി ചേര്‍ക്കാനുമാകും.