Begin typing your search above and press return to search.
എസ്.എസ്.എല്‍.സി 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ
പരമാവധി 3 വിഷയങ്ങള്‍ വരെ എഴുതാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 2 വരെ നടക്കും. ഇതിനായി പരീക്ഷാ സെക്രട്ടറിയുടെ പേരിലെടുത്ത 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ അപേക്ഷിക്കണം.
പരമാവധി 3 വിഷയങ്ങള്‍ വരെ എഴുതാം. ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ 12 മുതല്‍ 17 വരെ ഓണ്‍ലൈനായി നല്‍കാം.
ഉപരിപഠന അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകും. 3 മാസത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിക്കും.
Next Story