8ാം ക്ലാസ് പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ത് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ
ഈ പരീക്ഷയില്‍ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9ാം ക്ലാസില്‍ എത്തിയ ശേഷം പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക ക്ലാസുകള്‍ നടത്തും

തിരുവനന്തപുരം: കേരള സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവരുമ്പോള്‍ ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതേണ്ടി വരും. പിന്നിലായ കുട്ടികള്‍ക്ക് ഈ മാസം 8 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തുകയും തുടര്‍ന്ന് 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ പുനപരീക്ഷയും നടക്കും. ഈ പരീക്ഷയുടെ ഫലം ഈമാസം 30ന് പ്രഖ്യാപിക്കും.
ഈ പരീക്ഷയില്‍ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9ാം ക്ലാസില്‍ എത്തിയ ശേഷം പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനുമാണ് ഇത്തരം തീരുമാനമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം ഒമ്പതിലും മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരും. 2026-27ല്‍ എസ്.എസ്.എല്‍.സി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.