സ്വകാര്യ സര്‍വകലാശാല: കേരളത്തിലേക്ക് വരാന്‍ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകളും

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തിലേക്ക് വരാന്‍ താത്പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകളും. ഒപ്പം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും ഇതിനോടകം താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം അറിയിച്ചത്. അതേസമയം, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കും. സ്വകാര്യ സര്‍വകലാശാലക്കുള്ള അനുമതിയില്‍ എസ് എഫ് ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles
Next Story
Share it