ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ്!!; പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് പോലും എന്‍ട്രന്‍സ് നടത്തുന്ന രീതി അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയും രക്ഷിതാക്കള്‍ക്ക് അഭിമുഖവും നടത്തുന്ന ചില സ്‌കൂളൂകളുടെ നടപടി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ബാലപീഡനമാണ്. സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും ബാലാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് മന്ത്രി പറഞ്ഞു.

ഒപ്പം ഉയര്‍ന്ന പിടിഎ ഫണ്ട് വാങ്ങുന്ന സര്‍ക്കാര്‍ സ്വകാര്യ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി ശിവന്‍ കുട്ടി വ്യക്തമാക്കി

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it