ചോദ്യക്കടലാസുകളിലെ പിഴവ്; ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ പ്രവേശന പരീക്ഷയുടെ ഫലം പുതുക്കി പ്രസിദ്ധീകരിക്കും

ഫലം പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

ന്യൂഡല്‍ഹി: ചോദ്യക്കടലാസുകളിലെ പിഴവിനെ തുടര്‍ന്ന് ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ പ്രവേശന പരീക്ഷയുടെ (ക്ലാറ്റ് യുജി) ഫലം പുതുക്കി പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചോദ്യക്കടലാസുകളിലെ പിഴവുകളെത്തുടര്‍ന്ന് ഫലം പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാകാന്‍ കാത്തിരിക്കുകയാണെന്നും ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിരുന്നുവെന്നും നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം അറിയിച്ചു. കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചുവെന്നും 2 മണിക്കൂറിനുള്ളില്‍ അന്തിമ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രാത്രി വൈകിയും പുതിയ ഫലം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

Related Articles
Next Story
Share it