ORDER | സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷന്‍. ഇതുസംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മുന്‍ ഉത്തരവുകള്‍ 2024 -25 അധ്യായന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. കമ്മിഷന്‍ ചെയര്‍പേഴ് സണ്‍ കെ.വി.മനോജ് കുമാര്‍, ഡോ.വില്‍സണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസര്‍മാരും ചെയര്‍മാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതല്‍ 10.30 വരെ എന്നത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോര്‍ട്ടു നല്‍കണമെന്നാണ് നിര്‍ദേശം.

Related Articles
Next Story
Share it