സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 88.39
ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
ഫെബ്രുവരി 15നും ഏപ്രില്‍ 4നും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇത്തവണ ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസില്‍ വിജയശതമാനത്തില്‍(88.39) നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞതവണ പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 87.98% ആയിരുന്നു. 16,21,224 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയും 14,26,420 പേര്‍ വിജയിക്കുകയും ചെയ്തു. 2023-ലെ ഫലങ്ങളെ അപേക്ഷിച്ച് നേരിയ വര്‍ധനവ് 2024-ലുണ്ടായിരുന്നു. പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2025 സി.ബി.എസ്.ഇ പ്ലസ് ടു ഫലം അറിയാന്‍
1. results.cbse.nic.in അല്ലെങ്കില്‍ cbseresults.nic.in സന്ദര്‍ശിക്കുക
2.'CBSE 10th Results 2025' അല്ലെങ്കില്‍ 'CBSE 12th Results 2025' എന്നതില്‍ ക്ലിക്ക് ചെയ്യുക
3.റോള്‍ നമ്പര്‍, ജനനത്തീയതി, സുരക്ഷാ പിന്‍ എന്നിവ നല്‍കുക
4.ഫലം കാണുന്നതിന് 'Sumit' ക്ലിക്ക് ചെയ്യുക
താത്കാലിക മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക.