വിദേശത്ത് പഠനവും ജോലിയും: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ അറിയാം

വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതും തൊഴില്‍ നേടുന്നതുമെല്ലാം ഏതൊരു വിദ്യാര്‍ഥിയുടേയും സ്വപ്‌നമാണ്. വിദേശ പഠനം നിങ്ങള്‍ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളില്‍ മുഴുകാനും, മറ്റ് രാജ്യങ്ങളിലെ സംസ്‌കാരത്തെക്കുറിച്ച് കൂടുതലറിയാനും, ആത്യന്തികമായി നിങ്ങളുടെ കരിയര്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനും അവസരം നല്‍കുന്നു.

എന്നാല്‍ പലര്‍ക്കും ഈ ലക്ഷ്യം നേടാന്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ എടുത്തുചാടിയാല്‍ ചിലപ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി ഏത് രാജ്യത്തിലാണ് കൂടുതല്‍ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉള്ളത് എന്ന കാര്യത്തില്‍ ആദ്യം അറിവ് നേടിയിരിക്കണം. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കുന്ന 10 രാജ്യങ്ങളെക്കുറിച്ച് അറിയാം.

വിദേശത്ത് പഠനവും ജോലിയും

ഇന്നത്തെ കാലത്ത് പ്ലസ് ടു കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ പല വിദ്യാര്‍ഥികളും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പതിവാണ്. പണം ഇല്ലെങ്കിലും വിദ്യാഭ്യാസ ലോണുകള്‍ സംഘടിപ്പിച്ച് ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗങ്ങളും ഇന്നത്തെ തലമുറയിലെ വിദ്യാര്‍ഥികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അവര്‍ അതിനുള്ള തയാറെടുപ്പുകളും നടത്തുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അഭാവമാണ് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ ഏത് രാജ്യത്തേക്കാണ് പോകുന്നത്, പണം എത്ര വേണ്ടി വരും, അവിടെ എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാണ് എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം.

വിദേശത്തെ തൊഴിലവസരങ്ങള്‍

നിലവില്‍ നിരവധി ഇന്ത്യക്കാര്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുറേ രാജ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ആദ്യമായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അത്തരം രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അമേരിക്ക

ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും സ്വപ്ന രാജ്യമാണ് അമേരിക്ക. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലെ വിദ്യാഭ്യാസമാണ് കുട്ടികളുടെ സ്വപ്‌നം. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ് യുഎസ്എ. ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റ് ദേശങ്ങളിലുള്ളവരും ഇവിടെ പഠിക്കാനുള്ള ആഗ്രഹവുമായി എത്തുന്നു.

ജര്‍മ്മനി

ധാരാളം ഇന്ത്യക്കാരുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനിയും. ഇവിടെ എഞ്ചിനീയറിംഗ്, ഐടി, സയന്‍സ് മേഖലകളില്‍ നല്ല പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരങ്ങളുണ്ട്.

ഓസ്‌ട്രേലിയ

ലോകത്തിലെ മികച്ച സര്‍വ്വകലാശാലകളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയയും. ഇന്ത്യയില്‍ നിന്ന് ധാരാളം ആളുകള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു.

കാനഡ

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിലേക്ക് പോകുന്നത് വളരെ എളുപ്പമാണ്. ഇമിഗ്രേഷന്‍ പ്രക്രിയ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നു എന്നത് മാത്രമല്ല ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ട്. കാനഡയിലെ വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനപ്രിയമാണ്. കാരണം ഇത് ഒന്നിലധികം പ്രവേശന സീസണുകള്‍ വാഗ്ദാനം ചെയ്യുന്നു.

വിവിധ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. കാനഡയിലെ സര്‍വകലാശാലകള്‍ ബിരുദങ്ങള്‍, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍, ഡിപ്ലോമകള്‍, പ്രൊഫഷണല്‍ ബിരുദങ്ങള്‍, ഡോക്ടറേറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണിത്.

മികച്ച മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിനും എംബിഎ പ്രോഗ്രാമുകള്‍ക്കും അംഗീകാരം ലഭിച്ച ചില മികച്ച ബിസിനസ് സ്‌കൂളുകള്‍ കാനഡയിലാണ്. നിരവധി കനേഡിയന്‍ സര്‍വകലാശാലകള്‍ 2024 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലെ മികച്ച 100-ല്‍ ഇടം നേടിയിട്ടുണ്ട്, ഇത് വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഓപ്ഷനുകളാക്കി മാറ്റുന്നു.

രാജ്യം ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കുന്നു, നവീകരണത്തിനും പ്രായോഗിക പഠനത്തിനും അവസരങ്ങള്‍ നല്‍കുന്നു, ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി മാറുന്നു.

യുണൈറ്റഡ് കിംഗ്ഡം

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തില്‍ തന്നെ മുന്നിലാണ് ബ്രിട്ടന്‍. ലോകത്തിലെ ഏറ്റവും മികച്ച ചില സര്‍വകലാശാലകള്‍ യുകെയിലുണ്ട്. അവ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയും ലോകമെമ്പാടും ആവശ്യക്കാരുള്ള ബിരുദധാരികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. 2023 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് അനുസരിച്ച്, ഇനിപ്പറയുന്ന സ്‌കൂളുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് പോലുള്ള ലോകപ്രശസ്ത സര്‍വ്വകലാശാലകള്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ് ഇവിടെ ചേര്‍ന്നുള്ള പഠനം.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി: ആഗോളതലത്തില്‍ രണ്ടാം സ്ഥാനം.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി: ആഗോളതലത്തില്‍ മൂന്നാം സ്ഥാനം.

ഇംപീരിയല്‍ കോളേജ് ലണ്ടന്‍: ആഗോളതലത്തില്‍ ആറാം സ്ഥാനം.

സിംഗപ്പൂര്‍

അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ധനകാര്യത്തിന്റെയും കേന്ദ്രമാണ് സിംഗപ്പൂര്‍. ഈ രാജ്യത്തിന് ശക്തമായ സമ്പദ്വ്യവസ്ഥയുമുണ്ട്.

നെതര്‍ലാന്‍ഡ്

മികച്ച വിദ്യാഭ്യാസം ഇവിടെ ലഭ്യമാണ്. അതുകൊണ്ടാണ് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആഗോളതലത്തില്‍ വലിയ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഫ്രാന്‍സ്

തീവ്രമായ അക്കാദമിക് നിലവാരത്തിനും ഗവേഷണ അവസരങ്ങള്‍ക്കും പേരുകേട്ട നിരവധി അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫ്രാന്‍സിലുണ്ട്. 2024 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് അനുസരിച്ച്, സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റി (60ാം സ്ഥാനം), എക്കോള്‍ നോര്‍മല്‍ സുപ്പീരിയര്‍ ഡി പാരീസ് (72ാം സ്ഥാനം), യൂണിവേഴ്‌സിറ്റി പി.എസ്.എല്‍ (44ാം സ്ഥാനം) തുടങ്ങിയ നിരവധി ഫ്രഞ്ച് സര്‍വകലാശാലകള്‍ ഉയര്‍ന്ന റാങ്കിലാണ്.

സംസ്‌കാരം, ബിസിനസ്സ്, ഫാഷന്‍, പാചക കലകള്‍ തുടങ്ങിയ പ്രത്യേക മേഖലകളിലും ഫ്രാന്‍സ് മികവ് പുലര്‍ത്തുന്നു. സമ്പന്നമായ സാംസ്‌കാരിക അനുഭവം, വൈവിധ്യമാര്‍ന്ന അക്കാദമിക് പ്രോഗ്രാമുകള്‍, പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് ധാരാളം അവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന രാജ്യം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

അയര്‍ലന്‍ഡ്

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ്. ഇവിടെ നല്ല തൊഴിലവസരങ്ങളുണ്ട്. ടെക്നോളജി, മെഡിസിന്‍ മേഖലയിലുള്ളവര്‍ക്ക് ഇവിടെ അവസരമുണ്ട്. അക്കാദമിക് മികവിനും ഗവേഷണ അവസരങ്ങള്‍ക്കും അന്താരാഷ്ട്രതലത്തില്‍ പേരുകേട്ട നിരവധി പ്രശസ്ത സര്‍വകലാശാലകള്‍ അയര്‍ലണ്ടിലുണ്ട്.

നവീകരണം, സര്‍ഗ്ഗാത്മകത, പ്രായോഗിക കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനാണ് അയര്‍ലണ്ടിന്റെ വിദ്യാഭ്യാസ സമ്പ്രദായം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സമീപനത്തിലൂടെ ബിരുദധാരികള്‍ ആഗോള തൊഴില്‍ വിപണിയില്‍ ഉയര്‍ന്ന മത്സരക്ഷമതയുള്ളവരായി മാറിയിരിക്കുന്നു.

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2024 റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഇനിപ്പറയുന്ന സര്‍വകലാശാലകള്‍ ഉയര്‍ന്ന റാങ്കിലാണ്.

ട്രിനിറ്റി കോളേജ് ഡബ്ലിന്‍: ആഗോളതലത്തില്‍ 98-ാം റാങ്ക്.

യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിന്‍: ആഗോളതലത്തില്‍ 181-ാം റാങ്ക്.

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലന്‍ഡ് ഗാല്‍വേ: ആഗോളതലത്തില്‍ 270-ാം റാങ്ക്.

മറ്റ് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടിലെ ജീവിതച്ചെലവ് മിതമാണ്.

ന്യൂസിലാന്‍ഡ്

ധാരാളം ഇന്ത്യക്കാരുള്ള രാജ്യങ്ങളില്‍ ഒന്നാണ് പ്രകൃതി ഭംഗിക്ക് പേരുകേട്ട ന്യൂസിലാന്‍ഡ്. ഇവിടുത്തെ ജീവിതശൈലി വളരെ മികച്ചതാണ്. 2023 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് അനുസരിച്ച്, ന്യൂസിലാന്‍ഡില്‍ എട്ട് സര്‍വകലാശാലകളുണ്ട്, ഇവയെല്ലാം ആഗോളതലത്തില്‍ മികച്ച 3%-ല്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി രാജ്യത്തെ മാറ്റുന്നു.

ഓക്ക്ലാന്‍ഡ് സര്‍വകലാശാല: ആഗോളതലത്തില്‍ 87-ാം റാങ്ക്.

ഒട്ടാഗോ സര്‍വകലാശാല: ആഗോളതലത്തില്‍ 194-ാം റാങ്ക്.

വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിംഗ്ടണ്‍: ആഗോളതലത്തില്‍ 236-ാം റാങ്ക്.

Related Articles
Next Story
Share it