മത്സ്യത്തൊഴിലാളികളുടെ സഹായത്തിനെത്തണം
മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്. ട്രോളിങ്ങ് തുടങ്ങിയതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകാനാവില്ല. കനത്ത മഴ മൂലം ചെറിയ തോണികള്‍ക്ക് പോലും കടലിലിറങ്ങാനാവുന്നില്ല. പോകാമെന്ന് വിചാരിച്ചാല്‍ തന്നെ മണ്ണെണ്ണയുടെ അടിക്കടിയുള്ള വില വര്‍ധനവ് മൂലം തോണിയിറക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. യന്ത്രങ്ങള്‍ക്ക് പ്രതിദിനം 35 മുതല്‍ 65 ലിറ്റര്‍ വരെ മണ്ണെണ്ണ വേണം. പ്രതിമാസം 600 മുതല്‍ 1000 ലിറ്റര്‍ വരെ. വില വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സിവില്‍ സപ്ലൈസ് വഴി നല്‍കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായി. […]
മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്. ട്രോളിങ്ങ് തുടങ്ങിയതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകാനാവില്ല. കനത്ത മഴ മൂലം ചെറിയ തോണികള്‍ക്ക് പോലും കടലിലിറങ്ങാനാവുന്നില്ല. പോകാമെന്ന് വിചാരിച്ചാല്‍ തന്നെ മണ്ണെണ്ണയുടെ അടിക്കടിയുള്ള വില വര്‍ധനവ് മൂലം തോണിയിറക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. യന്ത്രങ്ങള്‍ക്ക് പ്രതിദിനം 35 മുതല്‍ 65 ലിറ്റര്‍ വരെ മണ്ണെണ്ണ വേണം. പ്രതിമാസം 600 മുതല്‍ 1000 ലിറ്റര്‍ വരെ. വില വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സിവില്‍ സപ്ലൈസ് വഴി നല്‍കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായി. […]
മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്. ട്രോളിങ്ങ് തുടങ്ങിയതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകാനാവില്ല. കനത്ത മഴ മൂലം ചെറിയ തോണികള്‍ക്ക് പോലും കടലിലിറങ്ങാനാവുന്നില്ല. പോകാമെന്ന് വിചാരിച്ചാല്‍ തന്നെ മണ്ണെണ്ണയുടെ അടിക്കടിയുള്ള വില വര്‍ധനവ് മൂലം തോണിയിറക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. യന്ത്രങ്ങള്‍ക്ക് പ്രതിദിനം 35 മുതല്‍ 65 ലിറ്റര്‍ വരെ മണ്ണെണ്ണ വേണം. പ്രതിമാസം 600 മുതല്‍ 1000 ലിറ്റര്‍ വരെ. വില വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സിവില്‍ സപ്ലൈസ് വഴി നല്‍കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായി. മത്സ്യ ഫെഡ് വഴി നല്‍കുന്നതിന് 142.77 രൂപയും. സംസ്ഥാനത്ത് പരമ്പരാഗത മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത 1,67,574 മത്സ്യത്തൊഴിലാളികളും 14,481 എഞ്ചിനുകളുമുണ്ട്. 73,587 അനുബന്ധത്തൊഴിലാളികളും. ഇവരുടെയെല്ലാം ജീവിത വഴി മുട്ടിച്ചാണ് മണ്ണെണ്ണ വില അടിക്കടി വര്‍ധിപ്പിക്കുന്നത്. മണ്ണെണ്ണ വില കൂടുന്നതിനൊപ്പം ക്വാട്ടയും കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറക്കുന്നുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കിയില്ല. മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന പ്രതിമാസ മണ്ണെണ്ണക്ക് 2196 കിലോ ലിറ്ററാണ് പൊതു വിതരണ വകുപ്പ് വഴി 2160 കിലോ ലിറ്ററും. ആറു മാസത്തിനിടയില്‍ കേന്ദ്രം അനുവദിച്ചതാകട്ടെ 2160 കിലോ ലിറ്റര്‍ മാത്രം. മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ പലപ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ലിറ്ററിന് 25 രൂപ വീതം സബ്‌സിഡിയായി നല്‍കുന്നുണ്ടെങ്കിലും ഇത് അക്കൗണ്ടിലെത്താന്‍ മാസങ്ങള്‍ കഴിയും. മണ്ണെണ്ണയ്ക്കും മറ്റും നല്‍കി വരുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് ലോകവ്യാപാര സംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികള്‍ ലഭിക്കുന്നതു കൊണ്ടാണ് അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞ വിലക്ക് മീന്‍ വില്‍പനക്കെത്തിക്കാന്‍ കഴിയുന്നത്. സബ്‌സിഡി ഇല്ലാതാവുന്നതോടെ വികസിത രാജ്യങ്ങളെ പോലെ മീന്‍ പിടിത്ത ചെലവും വര്‍ധിക്കും. രാജ്യത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തകര്‍ച്ചയ്ക്കാണിത് വഴിയൊരുക്കുക. അതോടെ മത്സ്യമേഖല കുത്തകകള്‍ക്ക് മാത്രം സാധ്യാമാവുന്ന ഒന്നായി മാറിയേക്കും. ലോക വ്യാപാര സംഘടനയുടെ സബ്‌സിഡി നിര്‍ത്തലാക്കണമെന്ന ശുപാര്‍ശക്ക് അനുകൂലമായി ഇന്ത്യ ഒപ്പിട്ടാല്‍ മത്സ്യമേഖലയില്‍ വിദേശത്തു നിന്ന് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് യഥേഷ്ടം ആഴക്കടല്‍ മീന്‍പിടിത്തം നടത്താനുള്ള അവസരം ലഭിക്കും. പരമ്പരാഗത മത്സ്യമേഖലയ്ക്ക് ഇവരുമായി മത്സരിക്കാനാവാതെ വരും. മീന്‍ പിടിത്ത വഞ്ചിയും ബോട്ടും നിര്‍മ്മിക്കാനും വല ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങാനുമാണ് പ്രധാനമായും സബ്‌സിഡി അനുവദിക്കുന്നത്. ദൈനംദിന കടല്‍ മത്സ്യസമ്പത്ത് ശോഷിച്ചു വരികയാണ്. കാലാവസ്ഥക്കെടുതികളും ഉയര്‍ന്ന മീന്‍ പിടിത്ത ചെലവും കാരണം മത്സ്യത്തൊഴിലാളികളുടെ വരുമാനം കുത്തനെ ഇടിയുന്നു. അശാസ്ത്രീയ മത്സ്യബന്ധനം, ജലമലിനീകരണം, ആഗോളതാപനം, കണ്ടല്‍കാട് നാശം തുടങ്ങിയവയാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്തായാലും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമായിമാറിക്കൊണ്ടിരിക്കയാണ്. സര്‍ക്കാരാണ് ഇവരെ സഹായിക്കാന്‍ മുമ്പോട്ട് വരേണ്ടത്.