റെയില്‍വെ യാത്ര ദുസ്സഹം തന്നെ

കോവിഡ് കാലത്ത് തീവണ്ടികളെല്ലാം നിര്‍ത്തല്‍ ചെയ്യുകയും ഒരു മാസം മുമ്പ് മിക്കവാറും എല്ലാ തീവണ്ടികളും പുന:സ്ഥാപിക്കുകയും ചെയ്തു. തീവണ്ടികള്‍ പുന:സ്ഥാപിച്ചപ്പോള്‍ യാത്രക്കാരുടെ ദുരിതം തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദുരിതം ഇരട്ടിക്കുകയാണ്. ഇതുവരെ ഓണ്‍ലൈന്‍ വഴി മാത്രമാണ് ടിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നത്. അത് മാറി റെയില്‍വെ സ്റ്റേഷനിലെത്തി ടിക്കറ്റെടുക്കാനുള്ള സംവിധാനത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ ടിക്കറ്റു കൗണ്ടറുകളുടെ എണ്ണം കുറച്ചതോടെ യാത്രക്കാര്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകളിലും സാധാരണ ടിക്കറ്റെടുക്കുന്ന യു.ടി.എസ് കൗണ്ടറിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. രാവിലെ എട്ട് […]

കോവിഡ് കാലത്ത് തീവണ്ടികളെല്ലാം നിര്‍ത്തല്‍ ചെയ്യുകയും ഒരു മാസം മുമ്പ് മിക്കവാറും എല്ലാ തീവണ്ടികളും പുന:സ്ഥാപിക്കുകയും ചെയ്തു. തീവണ്ടികള്‍ പുന:സ്ഥാപിച്ചപ്പോള്‍ യാത്രക്കാരുടെ ദുരിതം തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദുരിതം ഇരട്ടിക്കുകയാണ്. ഇതുവരെ ഓണ്‍ലൈന്‍ വഴി മാത്രമാണ് ടിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നത്. അത് മാറി റെയില്‍വെ സ്റ്റേഷനിലെത്തി ടിക്കറ്റെടുക്കാനുള്ള സംവിധാനത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ ടിക്കറ്റു കൗണ്ടറുകളുടെ എണ്ണം കുറച്ചതോടെ യാത്രക്കാര്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകളിലും സാധാരണ ടിക്കറ്റെടുക്കുന്ന യു.ടി.എസ് കൗണ്ടറിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍ ഒന്നായി ചുരുക്കി. ചില സ്റ്റേഷനുകളില്‍ ഉച്ചവരെയുള്ള ഷിഫ്റ്റ് മാത്രമാക്കി. പലസ്റ്റേഷനുകളിലും എപ്പോഴും നീണ്ട ക്യൂ ആണ്. പാലക്കാട് ഡിവിഷനില്‍ 105 റിസര്‍വേഷന്‍ ക്ലാര്‍ക്കുമാര്‍ വേണ്ടിടത്ത് 71 പേര്‍ മാത്രമാണ് ഉള്ളത്. കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ ഒരു ബുക്കിങ്ങ് ക്ലാര്‍ക്ക് അവധിയെടുത്താല്‍ പകരം ആളെ കിട്ടില്ല. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാമെന്നതാണ് റെയില്‍വെ പറയുന്ന വിശദീകരണം. ഒരു ഐഡിയില്‍ നിന്ന് ഒരു മാസം ആറ് ടിക്കറ്റ് (ആധാര്‍ ലിങ്ക് ചെയ്താല്‍ 12) മാത്രമേ എടുക്കാന്‍ പറ്റൂ. ചെറിയ ദൂരത്തിന് പോലും 17 രൂപ അധികമായി നല്‍കണം. ഓരോ ആപ്പിലും 90 രൂപ വരെ അധിക നിരക്ക് വാങ്ങുന്നുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റിന്റെ പരിധി ഒരു മാസം ആറില്‍ നിന്ന് റെയില്‍വെ ഉയര്‍ത്തിയിട്ടില്ല. ഓണ്‍ലൈനില്‍ എടുക്കുന്ന ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റാണെങ്കില്‍ ടിക്കറ്റ് റദ്ദാക്കും. ഇതുമായി തീവണ്ടിയില്‍ കയറാനാവില്ല. കൗണ്ടര്‍ വഴിയുള്ള പേപ്പര്‍ ടിക്കറ്റ് സ്വയം റദ്ദാക്കുമെന്ന ഗുണമുണ്ട്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെങ്കിലും യാത്ര ചെയ്യാം. എന്നാല്‍ ഓണ്‍ലൈനില്‍ വെയിറ്റിങ്ങ് ലിസ്റ്റാണെങ്കില്‍ തീവണ്ടി നിന്ന് ഇറക്കി വിടുക തന്നെ ചെയ്യും. തിരക്കുള്ള തീവണ്ടികളില്‍ പ്രീമിയം തത്കാല്‍ ക്വാട്ടയുടെ പേരില്‍ പിടിച്ചുപറിയാണ് നടത്തുന്നത്. വിഷു-ഈസ്റ്റര്‍ അവധിക്കാല യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു സ്ലീപ്പിലും എ.സിയിലും പ്രീമിയം തത്ക്കാല്‍ നടപ്പിലാക്കിയത്. ഒരു ബര്‍ത്ത് റിസര്‍വ്വ് ചെയ്യാന്‍ മൂന്നിരട്ടി തുക വരെ നല്‍കിയവരുണ്ട്. തത്ക്കാല്‍ ക്വാട്ടയിലെ ബര്‍ത്തുകളാണ് പ്രീമിയം ക്വാട്ടയിലേക്ക് മാറ്റിയത്. മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ തത്ക്കാല്‍ ക്വാട്ടയിലെ പകുതി ബര്‍ത്തും മാറ്റി. കേരളത്തിലോടുന്ന രാത്രി വണ്ടികള്‍ക്ക് പുറമെ ചെന്നൈ, മുംബൈ, ഡല്‍ഹി വണ്ടികളിലും ഇതാണ് സ്ഥിതി. തിരക്കുള്ള ചില ദിവസങ്ങളില്‍ മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ സ്ലീപ്പറിലും എ.സിയിലും ചാര്‍ജ്ജ് മൂന്നിരട്ടി വരെ ഉയര്‍ന്നു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തേര്‍ഡ് എസിയില്‍ പ്രീമിയം തത്കാലിന് 2160 രൂപ വരെ എത്തി. തേര്‍ഡ് എസിയുടെ റിസര്‍വേഷന്‍ നിരക്ക് 775 രൂപയാണ്. തത്ക്കാലിന് 1105 രൂപയും. ഇതാണ് 2160 രൂപയിലേക്ക് എത്തിയത്. കണ്ണൂര്‍-തിരുവനന്തപുരം സ്ലീപ്പര്‍ ബര്‍ത്തിലും യാത്രക്കാര്‍ മൂന്നിരട്ടി നല്‍കി. സാധാരണ സ്ലീപ്പര്‍ റിസര്‍വേഷന് 290 രൂപയും തത്കാലിന് 395 രൂപയുമാണ് നിരക്ക്. എന്നാല്‍ പ്രീമിയം തത്ക്കാലിന് 950 രൂപ വരെ ഈടാക്കി. തത്ക്കാല്‍ ക്വാട്ടയിലെ ബര്‍ത്തുകളാണ് പ്രീമിയം തത്കാലിലേക്ക് മാറ്റുന്നത്. തീവണ്ടി പുറപ്പെടാന്‍ അടുക്കുന്തോറും നിരക്ക് കൂടും. ശതമാനം വെച്ചാണ് ടിക്കറ്റ് നിരക്ക് വര്‍ധന. സാധാരണ റിസര്‍വേഷനേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ഇത്. സാധാരണ റിസര്‍വേഷനും തത്കാലും കഴിഞ്ഞാണ് പ്രീമിയം തത്കാല്‍ വിഭാഗത്തിലേക്ക് വരിക. വയോജനങ്ങള്‍ക്ക് തീവണ്ടികളില്‍ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചിരിക്കയാണ്. കൊറോണക്കാലത്താണ് ഇത് എടുത്തു കളഞ്ഞത്. തീവണ്ടികള്‍ പഴയപടി ആയിട്ടും ഇത് പുന:സ്ഥാപിച്ചു നല്‍കാന്‍ റെയില്‍വെ തയ്യാറായിട്ടില്ല. വയോജനങ്ങള്‍ക്ക് റിസര്‍വേഷന്‍ ചെയ്യുമ്പോള്‍ ലോവര്‍ ബര്‍ത്താണ് നല്‍കിയിരുന്നത്. അതുപോലും അട്ടിമറിച്ചിരിക്കയാണ്. ജനങ്ങളെ സേവിക്കാനും സുഖയാത്ര പ്രധാനം ചെയ്യാനുമാണ് റെയില്‍വെ നിലക്കൊള്ളുന്നത്. എന്നാല്‍ പ്രവര്‍ത്തനം ഇതിന് കടക വിരുദ്ധമായാണ്.

Related Articles
Next Story
Share it